Hero Image

ഡിസ്ലെക്സിയയുടെ കാരണം കണ്ടെത്തി ഗവേഷകർ; എന്താണ് ഡിസ്ലെക്സിയ? അറിയാം ഇക്കാര്യങ്ങൾ

തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന ഒരു പ്രത്യേക പഠനത്തകരാറാണ് ഡിസ്ലെക്സിയ. ലോകത്ത് ജനസംഖ്യയുടെ അഞ്ച് മുതൽ പത്ത് ശതമാനം വരെയുള്ളവരിൽ ഡിസ്ലെക്സിയ കണ്ടുവരുന്നു. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന പഠന വൈകല്യമാണിത്. ഇപ്പോഴിതാ ഡിസ്ലെക്സിയ ചികിത്സയിൽ നിർണായക ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ജർമൻ ഗവേഷകർ.

ഡിസ്ലേക്സിയുടെ കാരണം പൂർണമായും വ്യക്തമല്ലെങ്കിലും മസ്തിഷ്കത്തിലെ വിഷ്വൽ തലാമസ് എന്ന പ്രത്യേക ഭാഗത്തിന്റെ പ്രവർത്തനത്തിലും ഘടനയിലുമുള്ള മാറ്റങ്ങളുമായി ഡിസ്ലെക്സിയ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡ്രെസ്ഡൻ സർവകലാശാല ഗവേഷകർ വിശദീകരിക്കുന്നു. സെറിബ്രൽ കോർട്ടക്സുമായി കണ്ണുകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന മസ്തിഷ്ക മേഖലയാണ് വിഷ്വൽ തലാമസ്. ഇത് യുക്തി, വികാരം, ചിന്ത, ഓർമ, ആശയവിനിമയം, ബോധം എന്നിവയ്ക്കുള്ള കഴിവിന് പ്രധാനമാണ്.

കണ്ണുകളിൽ നിന്നുള്ള വിഷ്വൽ ഇൻഫോർമേഷൻ വിഷ്വൽ തലാമസിന്‍റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി പ്രോസസ്സ് ചെയ്യപ്പെടുന്നു. ഒരു ഭാഗം വലുതാണ്. അവിടാണ് പ്രഥമികമായും നിറങ്ങൾ പ്രോസസ് ചെയ്യുന്നു. മറ്റൊന്ന് ചെറിയ ഭാഗമാണ്. അവ ചലനങ്ങളെയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളെയും തിരിച്ചറിയുന്നു. ഡിസ്ലെക്സിയ ഉള്ളവരിൽ വിഷ്വൽ തലാമസിൻ്റെ ചലന സെൻസിറ്റീവ് ഭാഗത്തിൻ്റെ പ്രവർത്തനത്തിലും ഘടനയിലും മാറ്റങ്ങൾ കാണിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

വിഷ്വൽ തലാമസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാന്‍ സാധിച്ചുവെന്ന് ബ്രെയിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഡിസ്ലെക്സിയ ബാധിതരായ 25 ആളുകളാണ് പഠനത്തിന്‍റെ ഭാഗമായത്. വിഷ്വല്‍ തലാമസിന്‍റെ ഘടനയുടെ പ്രവർത്തനം മോഡുലേറ്റ് ചെയ്യുന്നതിനും അതുവഴി ചില ഡിസ്ലെക്സിയ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ചികിത്സാ രീതിയായി വികസിപ്പിക്കാനുമുള്ള സാധ്യതകൾ ഈ പഠനം തുറന്നിടുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

എന്തുകൊണ്ടാണ് ഡിസ്ലെക്സിയ ഉണ്ടാകുന്നത്?

പൂര്‍ണ്ണ വളര്‍ച്ച എത്താതെയുള്ള ജനനം.

ജനന സമയത്തെ ചില സങ്കീര്‍ണ്ണതകള്‍- തലച്ചോറിലേക്ക് കൃത്യമായി ഓക്സിജന്‍ പ്രവാഹത്തിന് നേരിട്ട തടസ്സം.

ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ഉണ്ടാകുന്ന ചില അണുബാധകള്‍.

READ ON APP